മികച്ച ഹെൽത്ത് ബ്ലോക്കിനുള്ള അവാർഡ് കോങ്ങാട് സാമൂഹാരോഗ്യകേന്ദ്രത്തിന്
1545154
Friday, April 25, 2025 1:18 AM IST
കല്ലടിക്കോട്: ജില്ലയിലെ കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ഹെൽത്ത് ബ്ലോക്കിനുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡ് കോങ്ങാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. വിദ്യയിൽ നിന്ന് കോങ്ങാട് സാമൂഹാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മൈനാവതി, മണ്ണൂർ, കേരളശേരി, മുണ്ടൂർ, കല്ലടിക്കോട്, പുതുപ്പരിയാരം, മലമ്പുഴ, മരുതറോഡ്, അകത്തേത്തറ എന്നിവടങ്ങളിലെ മെഡിക്കൽ ഓഫീസർമാരും ചേർന്ന് എറ്റുവാങ്ങി.
പൊതുജനാരോഗ്യരംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ജില്ലയിലെ ആദ്യ പൊതുജനാരോഗ്യ കേസ് ഫയൽ ചെയ്ത് വിധി വന്നത്. കേരളപ്പിറവി ദിനത്തിൽ 18 വർഷമായി മുടങ്ങിക്കിടന്ന കിടത്തിചികിത്സ പുനരാരംഭിച്ചത്, മലമ്പുഴ ഉദ്യാനത്തിൽ നടത്തിയ മെഗാ കാൻസർ പരിശോധനാക്യാമ്പ്, പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ജനറേറ്റർ, സ്ഥാപിക്കാൻ വാർഡ് നവീകരണം, പാലിയേറ്റീവ് സെക്കൻഡറി വാഹനം, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ സജീവപങ്കാളിത്തത്തോടെ നിരവധി പദ്ധതികളുടെ നടത്തിപ്പ്, മാലിന്യ സംസ്കരണരംഗത്തെ പ്രവർത്തനങ്ങൾ, മികച്ച ശുചിത്വ പരിശോധന ജാഗ്രതാ പ്രവർത്തനങ്ങൾ, മാതൃശിശു സംരക്ഷണ പ്രവർത്തനങ്ങൾ, സംസ്ഥാനത്തെ ആദ്യ പുകയിലരഹിത ഗ്രാമം ഉൾപ്പെടുന്ന കേരളശേരി, ക്ഷയരോഗമുക്ത ഗ്രാമപഞ്ചായത്തുകൾ, ഡിജിറ്റൽ രംഗത്ത് ഇ- ഹെൽത്ത് സംസ്ഥാനത്തെ സ്ഥാപനങ്ങൾ, ആന്റി ബയോട്ടിക്ക് സ്മാർട്ട് സ്ഥാപനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, മികച്ച രോഗി കാത്തിരിപ്പ് സ്ഥലം, ഫിസിയോതെറാപ്പി, ആരോഗ്യദിനാചരണങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, സ്കൂൾ കേന്ദ്രീകൃത ആരോഗ്യപ്രവർത്തനങ്ങൾ, ക്യൂരഹിത സ്ഥാപനം, എല്ലാ സ്ഥാപനങ്ങൾക്കും ലാബ്, ഈവനിംഗ് ഒപി, കാഴ്ചപരിശോധന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡിന് പരിഗണിച്ചത്.