സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
1545480
Saturday, April 26, 2025 1:08 AM IST
വണ്ടിത്താവളം: സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ വണ്ടിത്താവളത്ത് നടന്നവിശദീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിതാനന്ദ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഡിസിസി വൈസ്പ്രസിഡന്റ് സുമേഷ് അച്യുതൻ, ഗോപാലസ്വാമി ഗൗണ്ടർ, കെപിസിസി അംഗം സജേഷ് ചന്ദ്രൻ, ആർ. പങ്കജാക്ഷൻ, കെ. മധു, കെ. മോഹനൻ, കെ. രാജമാണിക്കം, പി.എസ്. ശിവദാസ്, കെ. നാഗരാജ്, എ. പ്രദീപ്, സാജൻ കോട്ടപ്പാടം തുടങ്ങിയർ പ്രസംഗിച്ചു.