പള്ളിപ്പെരുന്നാൾ ആഘോഷിച്ചു
1545148
Friday, April 25, 2025 1:18 AM IST
നെന്മാറ: കയറാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിപ്പെരുന്നാൾ ആഘോഷിച്ചു. വികാരി ഫാ. ജോബി ജോസ് പാപ്പാളിൽ കൊടിയേറ്റം നടത്തിയാണ് പെരുന്നാൾചടങ്ങുകൾക്ക് തുടക്കമായത്. ഫാ. എബിൻ ബേബി ഊമേലിലിന്റെ നേതൃത്വത്തിൽ മുഖ്യ പ്രസംഗവും തുടർന്ന് പ്രദക്ഷിണവും ആശീർവാദവും നടത്തി.
ഇന്നലെ നടന്ന പ്രഭാതപ്രാർഥനയ്ക്കുശേഷം ക്നാനായ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ഈവാനിയോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ആശീർവാദവും നടത്തി. ശേഷം ഫാ. ബിജൂ സ്കറിയ മൂങ്ങാംകുന്നേലിന്റേയും സഹ വൈദികരുടേയും കാർമികത്വത്തിൽ ട്രസ്റ്റിമാരായ ബിജു വി. ജോസഫ് വെട്ടിയാംകുന്നേൽ, ഷിജു ചേലാടിപുത്തൻപുരയിൽ, സെക്രട്ടറിമാരായ കെ.പി. ബെന്നി കാഞ്ഞിരത്തുംചാലിൽ, ജോബിൻ ജോസ് പതിക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികളും ചേർന്ന് മാങ്കുറിശി മോർ ഗ്രിഗോറിയോസ് കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണവും നടത്തി. വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന എന്നിവയ്ക്കുശേഷം ആശീർവാദവും നേർച്ചസദ്യയും നടത്തി. കൊടിയിറക്കോടെ പെരുന്നാളിനു സമാപനമായി.