ഇടതുസർക്കാർ തദ്ദേശസംവിധാനത്തെ തകർക്കുന്നു: കെഎൽഇഒ നേതൃയോഗം
1544876
Thursday, April 24, 2025 1:30 AM IST
പാലക്കാട്: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാതല നേതൃ സംഗമം സായൂജ്യം റെസിഡൻസിയിൽ നടത്തി.
ഇടതുസർക്കാർ സംസ്ഥാനത്തെ തദ്ദേശ സംവിധാനത്തെ ബോധപൂർവം തകർക്കുകയാണ്. ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുകളുടെ സംഭാവനയായ ജനങ്ങളുടെ ആസൂത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും സംസ്ഥാന സർക്കാർ തകർക്കുകയാണെന്നും കുറ്റപ്പെടുത്തി.
മുൻ എംഎൽഎ കെ. എ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു. എസ്. അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നൈറ്റോ ബേബി അരീക്കൽ വിശിഷ്ടാതിഥിയായി.
സംസ്ഥാന ജനറൽസെക്രട്ടറി ജോൺ കെ. സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. കെപിഇഒ മുൻ സംസ്ഥാന പ്രസിഡന്റ് ബി . ശ്രീകുമാർ, കെജിഒയു ജില്ലാ സെക്രട്ടറി വി. സുജിത്ത് കുമാർ പ്രസംഗിച്ചു.