വല്ലങ്ങി സ്കൂളിന് ഹോക്കിമികവിനുള്ള അംഗീകാരം
1545483
Saturday, April 26, 2025 1:08 AM IST
നെന്മാറ: ജില്ലയിൽ ഹോക്കിയിൽ മികച്ച പ്രകടനം നടത്തുന്ന രണ്ട് വിദ്യാലയങ്ങളിൽ ഒന്നായി വല്ലങ്ങി വിആർസിഎം യുപി സ്കൂളിനെ തെരഞ്ഞെടുത്തു. ജില്ലാ ഹോക്കി അസോസിയേഷനാണ് വല്ലങ്ങി സ്കൂൾ ഹോക്കി അക്കാദമിയെ തെരഞ്ഞെടുത്തത്. മികവിനുള്ള അംഗീകാരമായി ഒരു ലക്ഷം രൂപയ്ക്കുള്ള ഹോക്കി സ്റ്റിക്കും ഉപകരണങ്ങളും സ്കൂളിൽവെച്ച് നടത്തിയ ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി വി.എസ്. സായോ, ട്രഷറർ ജമീൽകുമാർ എന്നിവർ ചേർന്ന് പ്രധാനധ്യാപിക എം.പി. രശ്മിക്ക് കൈമാറി.
ചടങ്ങിൽ കായികാധ്യാപകനും അക്കാദമി കോച്ചുമായ വിഷ്ണുവിനെ പിടിഎ ആദരിച്ചു. പിടിഎ പ്രസിഡന്റ് ആർ. പുഷ്പരാജ്, അധ്യാപകരായ ആർ. രാധാകൃഷ്ണൻ, എ. രതി, സി. സജീവ്, എം. വിവീഷ്, എം. ശ്രീവിഷ്ണു എന്നിവർ പ്രസംഗിച്ചു.