ലോക മലേറിയദിനം ആചരിച്ചു
1545487
Saturday, April 26, 2025 1:08 AM IST
പാലക്കാട്: ലോക മലന്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ. പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം പാലക്കാട്, അന്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അന്പലപ്പാറ ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സണ് എ. ഷാബിറ അധ്യക്ഷയായി.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, അന്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി ടീച്ചർ വിശിഷ്ടാതിഥികളായി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ഗീതു മരിയ ജോസഫ് ദിനാചരണസന്ദേശം നൽകി.
അന്പലപ്പാറ ജംഗ്ഷനിൽ നിന്നും കല്യാണമണ്ഡപഹാൾ വരെ സംഘടിപ്പിച്ച പ്രചരണറാലി അന്പലപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശികുമാർ ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് പി.കെ ദാസ് കോളേജ് ഓഫ് നഴ്സിംഗ് സ്കൂൾ വിദ്യാർഥികളുടെ റോൾ പ്ലേ, സെവന്ത് ഡേ അഡ്വന്റിസ്റ്റ് കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ട്രീറ്റ് മെന്റ് പ്രോട്ടോക്കോൾ വിതരണം, ഗപ്പി മത്സ്യവിതരണം, സിഗ്നേച്ചർ കാന്പയിൻ, ബോധവത്കരണ ക്ലാസ്, അതിഥി സംസ്ഥാന തൊഴിലാളികൾക്കുള്ള മലന്പനി രോഗ പരിശോധന എന്നിവ നടത്തി.