കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ
1544830
Wednesday, April 23, 2025 11:26 PM IST
അഗളി: കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥനായിരുന്ന കൽക്കണ്ടി പരുത്തിക്കാട് വീട്ടിൽ പരേതനായ ഗോവിന്ദപിള്ളയുടെ മകൻ അജി(57)യെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഇന്നലെ വൈകുന്നേരത്തോടെ കക്കുപ്പടിയിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. അവിവാഹിതനായ അജി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സരോജിനിയമ്മ. സഹോദരങ്ങൾ: ബാബു(കോട്ടത്തറ കെഎസ്ഇബി ജീവനക്കാരൻ), ബാലചന്ദ്രൻ, ബിന്ദു.