കുടുംബശ്രീ സംരംഭകർക്ക് ഇലക്ട്രിക് സൈക്കിളുകളുടെ വിതരണം
1544875
Thursday, April 24, 2025 1:30 AM IST
വടക്കഞ്ചേരി: കുടുംബശ്രീ സംരംഭകർക്കുള്ള ഇലക്ട്രിക് സൈക്കിളുകളുടെ ബ്ലോക്ക്തല വിതരണ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ഏകദിന പരിശീലനവും നടന്നു.
കണ്ണമ്പ്ര പഞ്ചായത്ത് വനിതാ ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ആർ. മുരളി അധ്യക്ഷത വഹിച്ചു.
ഐഐടി പരിശീലകരായ ജോൺ മാത്യു, മേഘരാജ്, എൻആർഎൽഎം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നവീൻ, ജില്ലാ പ്രോഗ്രാം മാനേജർ സബിത, എനർജി മാനേജ്മെന്റ് സെന്റർ പ്രതിനിധി അനൂപ്, സിഡിഎസ് ചെയർപേഴ്സൺ രജനി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മൃദുല എന്നിവർ പ്രസംഗിച്ചു. ആലത്തൂർ, നെന്മാറ, കുഴൽമന്ദം ബ്ലോക്കുകളിലായി 60 പേർക്കാണ് ഇലക്ട്രിക് സൈക്കിളുകൾ വിതരണം ചെയ്തത്.