മണ്ണാർക്കാട്ട് 64 കിലോ ചന്ദനത്തടിയുമായി യുവാവ് പിടിയിൽ
1545152
Friday, April 25, 2025 1:18 AM IST
മണ്ണാർക്കാട്: 64 കിലോ ചന്ദനത്തടിയുമായി യുവാവ് പിടിയിൽ. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മണ്ണാർക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് പയ്യനടം ബംഗ്ലാവുംപടിയിൽ നിന്ന് 64 കിലോ ചന്ദനത്തടിയുമായി യുവാവ് പിടിയിലാവുന്നത്. പള്ളിക്കുന്ന് കല്ലംതൊടി വീട്ടിൽ മുഹമ്മദ് റിയാസ് (36) ആണ് പിടിയിലായത്.
ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ പിൻവശത്ത് പ്രത്യേക അറയിലായിരുന്നു ചന്ദനത്തടികൾ സൂക്ഷിച്ചിരുന്നത്. മറയൂരിൽ നിന്നും ചന്ദനം മണ്ണാർക്കാട് എത്തിച്ച് മലപ്പുറത്തെ മറ്റൊരാൾക്ക് വിൽക്കാനായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. വാഹനത്തിൽ നിന്നും രണ്ടുപേർ ഓടി രക്ഷപ്പെട്ടതായും മണ്ണാർക്കാട് സിഐ എം.ബി. രാജേഷ് പറഞ്ഞു.
ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.