പഠനകാലയളവില്‍ സ്വയംപര്യാപ്തതലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കണം: സ്പീക്കര്‍
1544605
Wednesday, April 23, 2025 1:55 AM IST
പാലക്കാട്: പഠനകാലയളവില്‍ വരുമാനംനേടുന്ന നിലയിലുള്ള സ്വയംപര്യാപ്തമായ തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹത്തിനു സാധിക്കണമെന്നു നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍.
സംസ്ഥാനസര്‍ക്കാര്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മലമ്പുഴ ഗവ ഐടിഐയിലെ കെട്ടിടത്തിന്റെയും ആര്‍ഐ സെന്ററിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
വിദ്യാര്‍ഥികള്‍ തൊഴില്അന്വേഷകരായി മാറാതെ തൊഴില്‍ദാതാക്കളായി മാറാന്‍ പരിശ്രമിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. അധ്യക്ഷനായ മന്ത്രി വി. ശിവന്‍കുട്ടി പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്തു. മലമ്പുഴ എംഎല്‍എ എ. പ്രഭാകരന് സ്വാഗതം ആശംസിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള് മുഖ്യാതിഥിയായി. കെഎഎസ്ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.വി. വിനോദ്, പിഡബ്ല്യുഡി ബില്‍ഡിംഗ് ഡിവിഷന് എക്സിക്യൂട്ടീവ് എൻജിനീയര്‍ റെക്സ് ഫെലിക്സ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്, വ്യവസായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ മിനി മാത്യു പ്രസംഗിച്ചു.