വിഷുവേലയ്ക്കിടെ പോലീസിനെ മർദിച്ച അഞ്ചുപേർക്കെതിരേ കേസ്
1543464
Friday, April 18, 2025 12:34 AM IST
കുഴല്‍മന്ദം: വിഷുവേലയ്ക്കിടെയുണ്ടായ സംഘര്‍ഷം പിരിച്ചുവിടാനെത്തിയ ഗ്രേഡ് സബ് ഇന്‍സ്പെക്ടറെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാത്തൂര്‍ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ വിഷുവേലയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
ഗ്രേഡ് എസ്ഐ സുരേഷ് കുമാറിനു നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ആറിന് വീശ്വലത്തുവച്ചായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് നിലത്തുവീണ സുരേഷ് കുമാറിന്റെ ഇടതു തോളിനു ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തെ കുഴല്‍മന്ദം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.സംഭവത്തോടനു ബന്ധിച്ച് വീശ്വലം സ്വദേശികളായ സുഭാഷ് (28), സി. മിഥുന് (23), കിഷോര്‍ (30), കെ. ഷാജു ( 32), കെ. അനീഷ് ( 30) എന്നിവര്‍ക്കെതിരെയാണ് കുഴല്‍മന്ദം പോലീസ് കേസെടുത്തത്.
പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികളെ 15 ദിവസത്തേക്കു കോടതി റിമാന്‍ഡുചെയ്തു.