വിനോദയാത്രക്കു പോയ ബാലിക മരിച്ചു
1543412
Thursday, April 17, 2025 10:26 PM IST
വടക്കഞ്ചേരി: വിനോദയാത്രയ്ക്കുപോയ പത്തു വയസുകാരി മരിച്ചു. അഞ്ചുമൂർത്തിമംഗലം ചേറുംകോട് മനോജ് -മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്.
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കുപോയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തഞ്ചാവൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സഹോദരി: ദേവനന്ദ.