ബൈക്ക് ഓട്ടോയിലിടിച്ച് യുവാവ് മരിച്ചു
1543080
Wednesday, April 16, 2025 10:58 PM IST
വണ്ടിത്താവളം: പ്ലാച്ചിമടയിൽ നിയന്ത്രണംവിട്ട ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.
മുതലമട ചുളിയാർഡാം മിനുക്കംപാറ കോളനി സലീമിന്റെ മകൻ സാലി(21)യാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹയാത്രികൻ ഗോവിന്ദാപുരം ആട്ടയാമ്പതി യാക്കൂബിന്റെ മകൻ റംഷീദിനെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാച്ചിമട വളവുപാതയിലാണ് അപകടം.
മീനാക്ഷിപുരത്തുനിന്ന് മുതലമടയിലെ വീട്ടിലേക്ക് പോകുകയായിരുന്നു സാലി. വണ്ടിത്താവളം ഭാഗത്ത് നിന്ന് എതിർദിശയിൽ വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ചാണ്
അപകടം. മീനാക്ഷിപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: ഖദീജ. സഹോദരങ്ങൾ: ഫാത്തിമ, ഷെയ്ക്ക് ബീവി, ഫൗസിയ.