കെ.എം. മാണിയെ അനുസ്മരിച്ചു
1542818
Wednesday, April 16, 2025 1:26 AM IST
പാലക്കാട്: കാരുണ്യപദ്ധതിയിലൂടെ പതിനായിരങ്ങൾക്ക് ജീവിതംനൽകിയ മനുഷ്യസ്നേഹിയാണ് കെ.എം. മാണി എന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു. നിരാലംബരും നിരാശ്രയരുമായിരുന്ന ഒരുജനവിഭാഗത്തിന് പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിക്ഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് കെ.എം. മാണി കാരുണ്യ ബെനവലന്റ് ഫണ്ട്എന്ന ആശയം ബജറ്റിലൂടെ അവതരിപ്പിക്കുകയും ചെലവേറിയ ആധുനികചികിത്സകൾ സാധാരണക്കാരന് പ്രാപ്യമാക്കുവാൻ അവസരം ഉണ്ടാക്കിയതും. കാലം എത്ര കഴിഞ്ഞാലും മലയാളിയുടെ മനസിൽ മായാത്ത ഓർമയായിരിക്കും കെ.എം. മാണി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണാടിയിൽ പ്രവർത്തിക്കുന്ന മഹാത്മാ വൃദ്ധസദനത്തിൽ കെ.എം. മാണിയുടെ 6 ാം ചരമദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് അഡ്വ. കെ കുശലകുമാർ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം കെ.എം. വർഗീസ്, ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി തോമസ് ജോണ് കാരുവള്ളി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ്, ജില്ലാ സെക്രട്ടറിമാരായ ജോസ് വി. ജോർജ്, ആർ. പന്പാവാസൻ, കർഷകയൂണിയൻ ജില്ലാ പ്രസിഡന്റ് വിൽസണ് കണ്ണാടൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ രാജു, കെടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ആർ. സുരേഷ്, പാർട്ടി പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് എൽ. കൃഷ്ണ മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം വി. വേണു തുടങ്ങിയവർ പ്രസംഗിച്ചു. സമൂഹത്തിൽ സുസ്ത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ മേഖലയിലെ ആളുകളെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.