വിദ്യാർഥി ബസിൽ കുഴഞ്ഞുവീണ് മരിച്ചു
1543411
Thursday, April 17, 2025 10:26 PM IST
മണ്ണാർക്കാട്: കോഴിക്കോടുനിന്നു മണ്ണാര്‍ക്കാട്ടെ വീട്ടിലേക്കു വരുന്നതിനിടെ വിദ്യാർഥി കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് ഹംസയുടെ മകൻ സിയാദ്(18) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഉടൻ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറിംഗ് വിദ്യാർഥിയായിരുന്നു. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് ഷാമിൽ, ഹസ്ന ഫാത്വിമ.