പല്ലിയറ ഉദയ ടീം ജേതാക്കൾ
1542826
Wednesday, April 16, 2025 1:27 AM IST
അഗളി: ലഹരിയാകാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക്കമ്മിറ്റി സംഘടിപ്പിച്ച ഇ.കെ. നായനാർ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഉദയ പല്ലിയറ ജേതാക്കളായി. ഫൈനലിൽ ഹാദിയ കക്കുപ്പടിയെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് ചുങ്കത്ത് വനിതാ സൂപ്പർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപന മേധാവി ഷാജു സമ്മാനങ്ങൾ വിതരണം ചെയ്തു.
മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റൽ പ്രതിനിധി അജയൻ, ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് സെക്രട്ടറി മനു പുന്നക്കോട്ടിൽ, ബ്ലോക്ക് പ്രസിഡന്റ് ബിജു ജോസഫ്, ട്രഷറർ ലിജോമോൻ ജോസഫ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വരുൺ തുമ്പയിൽ, സി.ജെ. അമൽദേവ് , അനിൽകുമാർ, ജോജി, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ. കാർത്തിക് തുടങ്ങിയവർ നേതൃത്വം നൽകി.