ലഹരിക്കെതിരേ ചെസ് ടൂർണമെന്റ്
1542564
Monday, April 14, 2025 12:55 AM IST
അഗളി: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ ജനകീയ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. എംസെഡ് അക്കാദമിയുടെ നേതൃത്വത്തിൽ ഷോളയൂർ ഗ്രാമപഞ്ചായത്തിന്റേയും കോട്ടത്തറ ജനമൈത്രി എക്സൈസ് സ്ക്വാഡിന്റേയും ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന്റേയും സഹകരണത്തോടെയാണ് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് നിർവഹിച്ചു.
എട്ടുവയസു മുതൽ പതിനാറുവയസുവരെയുള്ള പതിനാറു മത്സരാർഥികൾ പങ്കെടുത്ത ടൂർണമെന്റിൽ പി.എം. വിനു, സായ് സർവേഷ് തുടങ്ങിയവർ ജേതാക്കളായി. മുഴുവൻ പങ്കാളികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നിഖിൽ എംസെഡ്, ഡോ. സബലക്ഷ്മി, യദുകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.