അപകടത്തിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു
1543079
Wednesday, April 16, 2025 10:58 PM IST
കല്ലടിക്കോട്: സൈക്കിളിൽ പോകുന്നതിനിടെ കാർ ഇടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന ആൾ മരിച്ചു. കരിമ്പ കൂടല്ലൂർ വീട്ടിൽ കെ.രാജേന്ദ്രൻ(61) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഐവർമഠം ശ്മാശാനത്തിൽ. കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. ചികിത്സ നടക്കുന്നതിനിടെ ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഭാര്യ: രമണി, മക്കൾ: അരുൺരാജ്, ഐശ്വര്യ. മരുമകൾ: വിനീത.