ക്രൈസ്തവജീവിതത്തിൽ ഏറ്റവും ആകർഷണീയമാകേണ്ടതു കുരിശും കുരിശിലെ ജീവിതവും: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
1543171
Thursday, April 17, 2025 1:40 AM IST
അഗളി: ക്രൈസ്തവജീവിതത്തിൽ ഏറ്റവും ആകർഷണീയമാകേണ്ടതു കുരിശും കുരിശിലെ ജീവിതവുമാണെന്നു പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നാലുദിവസമായി നടന്ന അഭിഷേകാഗ്നി കൺവൻഷൻ സമാപനത്തോടനുബന്ധിച്ചു തിരുക്കർമങ്ങളിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്. ജീവിതത്തിൽ കുരിശിന്റെ പ്രാധാന്യം മനസിലാക്കി ജീവിക്കാൻ വിശുദ്ധവാരത്തിൽ നടന്ന കൺവൻഷനിലൂടെ ഏവർക്കും സാധ്യമാകട്ടെയെന്നു ബിഷപ് ആശംസിച്ചു. താവളം ഫെറോന വികാരി ഫാ. ബിജു പ്ലാത്തോട്ടത്തിൽ, ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരൻ എന്നിവർ സഹകാർമികത്വം വഹിച്ചു.
താവളം സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവുമാണ് അഭിഷേകാഗ്നി കൺവൻഷൻ നയിച്ചത്. നാലുദിവസം നീണ്ടുനിന്ന കൺവൻഷനിൽ സംസ്ഥാനത്തിന്റെ വിവിധമേഖലകളിൽ നിന്നായി നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.