വ്യാപാരികളുടെ വടക്കഞ്ചേരി ഫെസ്റ്റിവലിനു കാൽനാട്ടി
1543161
Thursday, April 17, 2025 1:39 AM IST
വടക്കഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് ഇവന്റ്സ് സംഘടിപ്പിക്കുന്ന വടക്കഞ്ചേരി ഫെസ്റ്റിവലിന്റെ കാൽനാട്ടൽകർമം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് കാൽനാട്ടൽകർമം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം. ജലീൽ അധ്യക്ഷത വഹിച്ചു.
ജനറൽസെക്രട്ടറി എം.ഡി. സിജു, ട്രഷറർ സി.എസ്. സിദ്ദിക്, മുൻമന്ത്രിമാരായ കെ.ഇ. ഇസ്മയിൽ, വി.സി. കബീർമാസ്റ്റർ, ദേവദാസ്, ഇല്യാസ് പടിഞ്ഞാറെകളം, സെയ്താലി, സുരേഷ്, ബാബു പീറ്റർ എന്നിവർ പ്രസംഗിച്ചു.