കച്ചവടസ്ഥാപനം ഒരുക്കിനൽകി എൻഎസ്എസ് വിദ്യാർഥിനികൾ
1542827
Wednesday, April 16, 2025 1:27 AM IST
ചിറ്റൂർ: കച്ചവടസ്ഥാപനം നൽകി എൻഎസ്എസ് വിദ്യാർഥിനികളുടെ സേവനം മാതൃകയായി. ഗവ.വിക്ടോറിയ ഗേൾസ് എൻഎസ്എസ് യൂണിറ്റാണ് ഉപജീവനം എന്ന പദ്ധതിയുടെ ഭാഗമായി കടവച്ചു കൊടുത്തത്. നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാനതല പദ്ധതിയാണ് ഉപജീവനം. അർഹതപ്പെട്ട ഒരു വ്യക്തിക്ക് ജീവിതമാർഗം ഉണ്ടാക്കി കൊടുക്കലാണ് ഇതിന്റെ ലക്ഷ്യം.
ഈ പദ്ധതി പ്രകാരം സ്കൂളിലെ തന്നെ ഒരു പ്ലസ് വൺ വിദ്യാർഥിയുടെ രക്ഷിതാവിനാണ് വിദ്യാർഥികൾ കടവെച്ച് കൊടുത്തത്. കുട്ടികൾ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി നടത്തിയ വിവിധ പ്രവർത്തനങ്ങളിലൂടെ ലഭിച്ച ഫണ്ടിനോടൊപ്പം സുമനസുകളുടെ സഹായം കൂടി സ്വീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. കൊടുവായൂർ പിട്ടുപീടികയിൽ കടയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ എം. രാജൻ ഉദ്ഘാടനം നിർവഹിച്ചു .
സ്കൂൾ പ്രിൻസിപ്പൽ ടി. ഗിരി സ്വാഗതം പറഞ്ഞ പരിപാടിയിൽ കൊടുവായൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനോജ്, വാർഡ് മെംബർമാരായ എ. മുരളി ,ശാന്തകുമാരി. പി. കുമാരി, ആർ. അബ്ബാസ്, എൻഎസ്എസ് പ്രോഗാം ഓഫീസർ ആർ. സുജിത, അധ്യാപകരായ കെ. കുമാർ, സിന്ധു, റഷീദ, ബിന്ദുമോൾ, എൻഎസ്എസ് വോളന്റിയർ ആർ. രേഷ്മ തുടങ്ങിയവർ പ്രസംഗിച്ചു.