മാട്ടുമന്തയിലെ നിർധനകുടുംബത്തിനു വീടൊരുക്കി ഒലീവിയ ഫൗണ്ടേഷൻ
1543457
Friday, April 18, 2025 12:34 AM IST
പാലക്കാട്: ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാലക്കാട് മാട്ടുമന്ത സ്വദേശിക്കു വീട് നിർമിച്ചുനൽകി.
മാതാപിതാക്കളും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന് താമസിക്കാനുതകുന്ന രീതിയിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് വീട് നിർമാണം പൂർത്തീകരിച്ചത്.
ഒലീവിയ ഫൌണ്ടേഷൻ മാനേജിംഗ് ഡയറക്ടർ കെ.ടി. കൃഷ്ണകുമാർ താക്കോൽദാനം നിർവഹിച്ചു. ഫൗണ്ടേഷൻ സിഇഒ അജിത്കുമാർ വർമ മുഖ്യപ്രഭാഷണം നടത്തി.
മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ ഗൃഹനാഥനു നട്ടെല്ലിന് അസുഖം ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ രണ്ടു പെൺകുട്ടികളുള്ള കുടുംബത്തിനു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയതെന്നു അധികൃതർ പറഞ്ഞു.
വാർഡ് കൗൺസിലർ സിന്ധു, ഫൗണ്ടേഷൻ ഫിനാൻഷ്യൽ അഡ്വൈസർ രാമകൃഷ്ണൻ. ചീഫ് പ്രോജക്ട് മാനേജർ ഗൗതം രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.