കാഞ്ഞിരപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു കുന്തിപ്പുഴ ലയൺസ് ക്ലബ് ഫാനുകൾ നൽകി
1543456
Friday, April 18, 2025 12:34 AM IST
കാഞ്ഞിരപ്പുഴ: സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു കുന്തിപ്പുഴ ലയൺസ് ക്ലബ് ഫാനുകൾ വിതരണം ചെയ്തു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. നെൽസൺ തോമസ് ഫാനുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ കുന്തിപ്പുഴ ലയൺസ് ക്ലബ് പ്രസിഡന്റ് മോൻസി തോമസ്, സെക്രട്ടറി കെ.സി. ജയറാം, വൈസ് പ്രസിഡന്റുമാരായ റോയ് ജോർജ്, സുധീ ഷ്, ചാക്കോ, പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയ് ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ രാമപ്രസാദ് എന്നിവർ പ്രസംഗിച്ചു.