ജെല്ലിപ്പാറയിൽ അഭിഷേകാഗ്നി കൺവൻഷൻ സമാപനം ഇന്ന്
1542819
Wednesday, April 16, 2025 1:26 AM IST
അഗളി: ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയ അങ്കണത്തിൽ മൂന്ന് ദിവസമായി നടന്നുവരുന്ന അഭിഷേകാഗ്നി കൺവൻഷന് ഇന്ന് സമാപനമാകും. ഫാ.സേവ്യർ ഖാൻ വട്ടായിൽ ആണ് കൺവൻഷൻ നയിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ അഭിഷേകാഗ്നി കൺവൻഷനാരംഭിക്കും. രാത്രി 9 നാണ് കൺവൻഷൻ സമാപനം. ഇന്ന് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ കുമ്പസാരം, കൗൺസിലിംഗ് എന്നിവ ഉണ്ടായിരിക്കുമെന്ന് ഫാ. സേവ്യർഖാൻ വട്ടായിൽ അറിയിച്ചു.