രാപ്പകൽസമരവുമായി കെപിഎസ്ടിഎ
1543163
Thursday, April 17, 2025 1:39 AM IST
പാലക്കാട്: സംതൃപ്തമായ വിദ്യാലയങ്ങൾ സൃഷ്ടിക്കുവാൻ മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി.
പാലക്കാട് കെപിഎസ്ടിഎ റവന്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് അഞ്ചുവിളക്കിനു മുന്നിൽ നടക്കുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
പൊതു വിദ്യാലയങ്ങൾ തകർക്കുവാനുള്ള പരിപാടികളിൽ നിന്നും ഇടതുസർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷാജി എസ്. തേക്കെതിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾമജീദ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ , സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ, സംസ്ഥാന സെക്രട്ടറി ടി. ആബിത, പി.കെ. ഹരിനാരായണൻ, ജി.രാജലക്ഷ്മി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് സ്വാഗതവും ട്രഷറർ കെ. സുമേഷ് കുമാർ നന്ദിയും പറഞ്ഞു.