കാറ്റിലും മഴയിലും നെല്ലിയാമ്പതി ചുരംറോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
1542816
Wednesday, April 16, 2025 1:26 AM IST
നെന്മാറ: കനത്ത മഴയിലും കാറ്റിലും നെല്ലിയാമ്പതി ചുരം റോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. കുണ്ട്റചോല പാലത്തിനു സമീപം ചുരം റോഡിന് കുറുകെ മരങ്ങൾവീണ് റോഡ് ഗതാഗതം ഒന്നരമണിക്കൂർ തടസപ്പെട്ടു. കഴിഞ്ഞദിവസം ചെറുനെല്ലി ബംഗ്ലാവ് വളവിലും സമീപവും മരക്കൊമ്പുകൾ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടിരുന്നു.
സർവീസ് ബസ് ഉൾപ്പെടെ നൂറിലേറെ ചെറുതും വലുതുമായ വാഹനങ്ങൾ റോഡിൽ കുടുങ്ങിയിരുന്നു. വൈകുന്നേരം ഏഴു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കോൺഗ്രസ് പ്രവർത്തകരായ പി.ഒ. ജോസഫും ഷിബു, ഷെരീഫ്, മുകേഷ്, സൂരജ് തുടങ്ങിയവരും നാട്ടുകാരും വിനോദസഞ്ചാരികളും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തുടർന്ന് അപകടഭീഷണി ഉയർത്തി റോഡിൽ കിടന്ന വലിയ മരക്കഷണങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വേനൽ, വിഷു, അവധിയുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരികളുടെ തിരക്കും നെല്ലിയാമ്പതി മേഖലയിൽ അനുഭവപ്പെട്ടു.