കത്തോലിക്ക കോൺഗ്രസ് വിളംബരജാഥ സമാപിച്ചു
1542565
Monday, April 14, 2025 12:55 AM IST
മണ്ണാർക്കാട്: കത്തോലിക്ക കോൺഗ്രസിന്റെ 107 ാം ജന്മദിന വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മഹാറാലിയുടെയും സമുദായ സംഗമത്തിന്റേയും പ്രചരണപരിപാടിയുടെ ഭാഗമായി ഫൊറോന കത്തോലിക്ക കോൺഗ്രസ് നടത്തിയ വിളംബരജാഥ സമാപിച്ചു.
ഫൊറോനയിലെ ഇടവകകളായ എടത്തനാട്ടുകര, അലനല്ലൂർ, തിരുവിഴാംകുന്ന്, കണ്ടമംഗലം, കാരാപ്പാടം, കുമരംപുത്തൂർ, ശ്രീകൃഷ്ണപുരം, കോട്ടപ്പുറം, പുല്ലിശേരി, മെഴുകുംപാറ, കൈതച്ചിറ, പെരിമ്പടാരി ഫൊറാന പള്ളി തുടങ്ങി എല്ലായിടവകയിലും വിളംബരജാഥ എത്തി. ഫൊറാന പ്രസിഡന്റ് ബിജു മലയിലിന്റെ നേതൃത്വത്തിൽ നടന്ന വിളംബരജാഥയുടെ സമാപനം പെരിമ്പടാരി പള്ളിയിൽ ഫൊറോന ഡയറക്ടർ ഫാ. രാജു പുളിക്കത്താഴെ ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. ലിവിൻ ചുങ്കത്ത് വിളംബരസന്ദേശം നല്കി. നാടിനെ നയിക്കേണ്ട യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിമാഫിയയെ നിലയ്ക്കു നിർത്താൻ പള്ളികൾ തോറും എല്ലാ സംഘടനകളിൽ നിന്നും ആളുകളെ ഉൾപ്പെടുത്തി സൗഹൃദ ജാഗ്രതാകർമ സമിതികൾ രൂപികരിക്കുമെന്ന് ജാഥാക്യാപ്റ്റൻ ബിജു മലയിൽ പ്രഖ്യാപിച്ചു.
ഷിബു കാട്രുകുടിയിൽ, എലിസബത്ത് മുസോളിനി, ജോഷി മേലേടത്ത്, ബേബി മാവറയിൽ, ജോസ് കിഴക്കേൽ തുടങ്ങിയവർ വിളംബരജാഥയ്ക്ക് നേതൃത്വം നല്കി.