മുണ്ടൂർ യുവക്ഷേത്ര കോളജിൽ അംബേദ്കർ അനുസ്മരണം
1543164
Thursday, April 17, 2025 1:39 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജിൽ അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് ഭരണഘടനാ നിർമാണത്തിലൂടെ രാജ്യത്തിന് അദ്ദേഹം നല്കിയ സംഭാവനകളെ അനുസ്മരിച്ചു.
ജാതിചിന്തകൾക്കതീതമായി ദേശീയതയും രാഷ്ട്രബോധവും നിലനിർത്തി മാത്യരാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുംവേണ്ടി എല്ലാ ഭാരതീയനും നിലകൊള്ളണമെന്നു അനുസ്മരണ പ്രഭാഷണത്തിൽ വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ്ഓലിക്കൽകൂനൽ ഓർമിപ്പിച്ചു.
മാഗസിൻ സ്റ്റുഡന്റ് എഡിറ്റർ ആർ. മേഘ ക്ലാസെടുത്തു. ഐക്യൂഎസി കോ-ഓർഡിനേറ്റർ ഷൈലജ മേനോൻ സ്വാഗതവും രണ്ടാം വർഷ എം എസ് സി ജ്യോഗ്രഫി വിദ്യാർഥിനി പി.എസ്. ആതിര നന്ദിയും പറഞ്ഞു. തുടർന്ന് ഭരണഘടന സംഭാവനകളെകുറിച്ച് സംവാദം ഉണ്ടായിരുന്നു. പുഷ്പാർച്ചനയോടുകൂടി അനുസ്മരണ സമ്മേളനം സമാപിച്ചു.