നെല്ലിയാന്പതി പുല്ലുകാട് ഉന്നതിയിൽ അംബേദ്കർ ജയന്തിദിനാചരണം
1543168
Thursday, April 17, 2025 1:39 AM IST
നെന്മാറ:നെന്മാറ സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്ങിന്റെയും പാലക്കാട് നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തിൽ അംബേദ്കർ ജയന്തിദിനം ആചരിച്ചു. നെല്ലിയാമ്പതി പുല്ലുകാട് ഉന്നതിയിൽ നടന്ന പരിപാടി നെല്ലിയാമ്പതി ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നെഹ്റു യുവകേന്ദ്ര ജില്ലായൂത്ത് കോ-ഓർഡിനേറ്റർ സി. ബിൻസി അധ്യക്ഷയായി. നെല്ലിയാമ്പതി വനംവന്യജീവി വകുപ്പിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ബിഎഫ്ഒ പ്രമോദ്, മുൻ നെല്ലിയാമ്പതി സബ് ഇൻസ്പെക്ടർ ഹംസ മുഖ്യാതിഥിയായി. സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ, എം. വിവേഷ്, പി.ആർ. അനിൽകുമാർ, ഹരി കിള്ളിക്കാവിൽ, വൈശാഖ്, ആർ. സജിത്ത്, ചിജീഷ് പല്ലാവൂർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് യുവാക്കൾക്കായി സ്പോർട്സ് കിറ്റ് വിതരണവും നടത്തി.