ഒറ്റപ്പാലം അർബൻ ബാങ്ക് നാണയമേള
1542314
Sunday, April 13, 2025 5:47 AM IST
ഒറ്റപ്പാലം: കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വിഷുവിനോടനുബന്ധിച്ച് ഇടപാടുകാർക്ക് പുതിയ കറൻസികളും നാണയങ്ങളും ലഭ്യമാക്കുന്നതിന് നാണയമേള സംഘടിപ്പിച്ചു.
ഒറ്റപ്പാലം മെയിൻബ്രാഞ്ചിൽ നടന്ന നാണയ മേളയുടെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ യു.രാജഗോപാൽ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന് പുതിയ നാണയം നൽകി നിർവഹിച്ചു.
ബാങ്ക് മാനേജിംഗ് ഡയറക്ടർ ഡോ.എം. രാമനുണ്ണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെയിൻ ബ്രാഞ്ച് മാനേജർ പി.കെ. ശാന്തി, എസ്. സഞ്ജീവ് പ്രസംഗിച്ചു. ബാങ്കിന്റെ 9 ബ്രാഞ്ചുകളിലും നാണയമേളയുടെ ഉദ്ഘാടനങ്ങൾ നടന്നു.