നെ​ന്മാ​റ: തു​ട​ർ​ച്ച​യാ​യ വേ​ന​ൽമ​ഴ​യി​ൽ വൈ​ക്കോ​ൽ അ​ഴു​കി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന് പ​ട​ശേ​ഖ​രസ​മി​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടാംവി​ള കൊ​യ്‌​ത്തുക​ഴി​ഞ്ഞ നെ​ൽപ്പാ​ട​ങ്ങ​ളി​ലെ വൈ​ക്കോ​ൽ വേ​ന​ൽമ​ഴ​യി​ൽ സം​ഭ​രി​ക്കാ​ൻ ക​ഴി​യാ​തെ വെ​ള്ള​ത്തി​ൽ കി​ട​ന്ന് അ​ഴു​കി ഉ​പ​യോ​ഗശൂ​ന്യ​മാ​യ​തി​നെ തു​ട​ർ​ന്നു​ള്ള ന​ഷ്ടം നി​ക​ത്താ​ൻ കാ​ലാ​വ​സ്ഥ ഇ​ൻ​ഷ്വറ​ൻ​സ്, സം​സ്ഥാ​ന ഇ​ൻ​ഷ്വറ​ൻ​സ് എ​ന്നി​വ​യി​ൽ നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മ​ാക്ക​ണ​മെ​ന്ന് നെ​ന്മാ​റ, അ​യി​ലൂ​ർ മേ​ഖ​ല​യി​ലെ വി​വി​ധ ക​ർ​ഷ​കസ​മി​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രുദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും വേ​ന​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ പ​ര​ന്നു കി​ട​ക്കു​ന്ന​വ​യും ചു​രു​ട്ടി റോ​ളു​ക​ൾ ആ​ക്കി​യ​വ​യും വീ​ണ്ടും ചീ​ഞ്ഞു തു​ട​ങ്ങി.
ഇ​നി ചു​രു​ട്ടി കെ​ട്ടി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ വൈ​ക്കോ​ലു​ക​ൾ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ചേ​റി​ൽ ഉ​ഴു​തു​മ​റി​ച്ചു തു​ട​ങ്ങി. സാ​ധാ​ര​ണ വേ​ന​ൽമ​ഴ​യി​ൽ ക​ല​പ്പ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ക്കു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ ചെ​ളി​യി​ൽ പൂ​ട്ടിമ​റി​ക്കു​ന്ന​ത്. അ​ളി​ഞ്ഞു തു​ട​ങ്ങി​യ വൈ​ക്കോ​ൽ ചെളി​യി​ൽ ഉ​ഴു​തു​മ​റി​ക്കു​ന്ന​തോ​ടെ പെ​ട്ടെ​ന്ന് മ​ണ്ണി​ൽ ചേ​രാ​നും അ​തു​വ​ഴി ചെ​റി​യ​തോ​തി​ൽ ജൈ​വ​വ​ളാം​ശം ല​ഭി​ക്കു​മെ​ന്നും പെ​രു​മാ​ങ്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ എം. ​ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു. വൈ​ക്കോ​ൽ ന​ഷ്ടംവ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ക്ഷീ​രസം​ഘ​ങ്ങ​ൾ മു​ഖേ​ന കു​റ​ഞ്ഞവി​ല​യ്ക്ക് വൈ​ക്കോ​ലും കാ​ലി​ത്തീ​റ്റ​യും ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ക്ഷീ​രക​ർ​ഷ​ക​നാ​യ എം. ​യൂ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലെ വൈ​ക്കോ​ൽ ന​ശി​ച്ച​തോ​ടെ ഉ​യ​ർ​ന്ന വി​ല​ക്ക് വൈ​ക്കോ​ൽ വാ​ങ്ങ‌ാൻ കഴിയാത്തതിനാൽ പ​ശുവ​ള​ർ​ത്ത​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ക​റ​വ​യു​ള്ള ഒ​രു ഉ​രു​വി​നെ ഒ​ഴി​കെ മ​റ്റു​ള്ള​വ​രെ വി​ല്പ​ന ന​ട​ത്താ​നും ആ​ലോ​ചി​ക്കു​ന്ന​താ​യി ക​രി​മ്പാ​റ​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​നാ​യ എം. ​ദേ​വ​ൻ പ​റ​ഞ്ഞു.