പ്ലാസ്റ്റിക്മാലിന്യം മണ്ണിട്ടു മൂടി; വിജിലൻസിന് പരാതി
1542324
Sunday, April 13, 2025 5:47 AM IST
ഒറ്റപ്പാലം: നഗരസഭയുടെ ഖരമാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യം മാറ്റാതെ മണ്ണിട്ടു മൂടിയെന്ന ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് മുസ്ലിംലീഗ് വിജിലൻസിനു പരാതിനൽകി. പദ്ധതിനിർവഹണത്തിൽ വൻക്രമക്കേടുണ്ടെന്നു ഭാരവാഹികൾ ആരോപിച്ചു. മണ്ണിട്ടുമൂടിയ മാലിന്യത്തിനു മുകളിൽ ഫലവൃക്ഷത്തൈകൾ നടാനും പൂന്തോട്ടമൊരുക്കാനുളള പദ്ധതി അന്വേഷണം തീരുന്നതുവരെ നിർത്തണമെന്ന് പി.എം.എ. ജലീൽ, പി.പി. മുഹമ്മദ് കാസിം, എം. ഉമ്മർഫാറൂഖ് ആവശ്യപ്പെട്ടു.