ആധ്യാത്മിക നവീകരണദിനം ആചരിച്ചു
1542329
Sunday, April 13, 2025 5:47 AM IST
പാലക്കാട്: സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് സെൻട്രൽ കൗണ്‍സിൽ ആധ്യാത്മിക നവീകരണദിനം ആചരിച്ചു. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ആശംസകൾ നേർന്ന് പ്രസംഗിച്ചു. രൂപത സ്പിരിച്വൽ ഡയറക്ടർ ഫാ. രാജു പുളിക്കത്താഴെ സന്ദേശം നൽകി. തൃശൂർ അതിരൂപത സിസി സെക്രട്ടറി പ്രശാന്ത് ചിറ്റിലപ്പിള്ളി, അരപ്പാറ പള്ളി വികാരി ഫാ. ജിബിൻ കണ്ടത്തിൽ എന്നിവർ ക്ലാസുകൾ നയിച്ചു.
രാവിലെ സിസി പ്രസിഡന്റ് ജെയിംസ് പടമാടന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിസി സെക്രട്ടറി ജോസഫ് കൊള്ളന്നൂർ, ട്രഷറർ ടോമി പള്ളിവാതുക്കൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. എട്ട് ഏരിയ കൗണ്‍സിൽ പ്രസിഡന്റുമാരും 77 കോണ്‍ഫറൻസ് പ്രസിഡന്റുമാരും ഉൾപ്പെടെ നാനൂറോളം അംഗങ്ങൾ സ്പിരിച്വൽ ഡേ പ്രോഗ്രാമിൽ പങ്കെടുത്തു.