കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി
1542315
Sunday, April 13, 2025 5:47 AM IST
പാലക്കാട്: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 1.5 കിലോ കഞ്ചാവും, 10 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ.
പട്ടാന്പി ഓങ്ങല്ലൂർ പോക്കുപ്പടി വരമംഗലത്ത് വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച കഞ്ചാവും പുകയില ഉത്പന്നങ്ങളും പട്ടാന്പി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എച്ച്.വിനുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശി രഘുനന്ദൻ പട്ടേൽ (24)എന്നയാളെ അറസ്റ്റ് ചെയ്തു.