നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഹോട്ടലിൽ ഇടിച്ചുകയറി ഉടമക്ക് പരിക്ക്
1542325
Sunday, April 13, 2025 5:47 AM IST
ചിറ്റൂർ: അമിതവേഗതയിൽ എത്തിയ പിക്കപ്പ് വാഹനം ഇടിച്ചുകയറി ഹോട്ടൽ ഉടമക്ക് ഗുരുതര പരിക്ക്. പൊൽപ്പുള്ളി വേട്ടാംകുളം സ്വദേശി സുരേഷി (50)നാണ് പരിക്കേറ്റത്. ഇന്നലെരാവിലെ ഏഴോടെയാണ് സംഭവം.
പൊൽപ്പുള്ളിയിൽ സുരേഷ് നടത്തുന്ന ഹോട്ടലിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനവും തകർത്തു ഹോട്ടലിനുള്ളിലേക്ക് കയറിയ വാഹനം മുൻവശത്ത് നിൽക്കുകയായിരുന്ന സുരേഷിനെയും ഇടിച്ചിട്ടു.
ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ എസ്എഫ്ആർഒ ബൈജുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ മനോജ്, പ്രദീപ്കുമാർ, സന്തോഷ്കുമാർ, സുജീഷ്, ഇസ്മയിൽ, ശിവകുമാർ, മുഹമ്മദ് ഷഫീർ, മനു, ഹോം ഗാർഡുമാരായ ബിജു, പ്രതീഷ് എന്നിവർ പരിക്കേറ്റ സുരേഷിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.