ആലത്തൂരിൽ നിറയുടെ വിഷുവിപണി
1542313
Sunday, April 13, 2025 5:47 AM IST
ആലത്തൂർ: നിറ ഇക്കോഷോപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിഷുവിപണി ഇന്ന് സമാപിക്കും. കൃഷിഭവന്റേയും ആലത്തൂർ ഗ്രാമപഞ്ചായത്തിന്റേയും കർഷകരുടേയും പങ്കാളിത്തതോടെയാണ് വിപണി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി ഉദ്ഘാടനം ചെയ്തു.
വൈസ്പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, കൃഷി ഓഫീസർ കെ. ശ്രുതി, നിറ ഇക്കോഷോപ്പ് പ്രസിഡന്റ് കെ.ഡി. ഗൗതമൻ, എം. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. കർഷകർ ഉത്പാദിക്കുന്ന നാടൻപഴങ്ങൾ, പച്ചക്കറികൾ എന്നിവ സംഭരിക്കുകയും പൊതുജനങ്ങൾക്ക് വിഷരഹിത പഴം, പച്ചക്കറി എന്നിവ എത്തിച്ച് നല്ല ഭക്ഷണം നല്ല ആരോഗ്യം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ആലത്തൂർ ബസ് സ്റ്റാൻഡിന് സമീപത്തുള്ള നിറ ഇക്കോഷോപ്പിലാണ് വിഷു വിപണി ഒരുക്കിയിരിക്കുന്നത്.