ആലാംകടവ് മേൽപ്പാലം നിർമാണം പുരോഗമിക്കുന്നു
1542320
Sunday, April 13, 2025 5:47 AM IST
ചിറ്റൂർ: ആലാംകടവ്പുഴയിൽ മേൽപ്പാലം നിർമാണം രണ്ടാം സ്ലാബ് വാർപ്പ് പൂർത്തിയായി . ഇനി നാലു സ്ലാബുകൾ വാർപ്പിനുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിച്ചു വരികയാണ്. കഴിഞ്ഞവർഷം മാർച്ചിൽ ഒന്നരവർഷത്തെ സമയപരിധിയിൽ പാലം പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഇക്കാരണത്താൽതന്നെ പരമാവധി നിശ്ചിതസമയത്ത് തന്നെ കമ്മീഷൻ നടത്താനാണ് സമയ ബന്ധിതമായി നിർമാണ പ്രവർത്തനം മുന്നേറിവരുന്നത്.
സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശ്രമഫലമായാണ് പെരുമാട്ടി നിവാസികളുടെ വർഷങ്ങളായുള്ള മുറവിളിക്ക് പരിഹാരം കണ്ടെത്തിയത്. കാലവർഷം തുടങ്ങിയാൽ പുഴയിൽ ദിവസങ്ങോളം വെള്ളം ഒഴുകുന്നതിനാൽ നിലമ്പതി കവിയുന്നതുമൂലം ഗതാഗതപ്രശ്നം യാത്രക്കാർക്ക് ഏറെവിഷമം സൃഷ്ടിച്ചിരുന്നു. പാലം നിർമാണം പൂർത്തിയാവുന്നതോടെ ഗതാഗതതടസത്തിന് ശാശ്വതപരിഹാരം ഉണ്ടാകും.