ജെല്ലിപ്പാറയിൽ അഭിഷേകാഗ്നി കൺവൻഷൻ ഇന്നുമുതൽ
1542326
Sunday, April 13, 2025 5:47 AM IST
അഗളി: ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കൺവൻഷന് ഇന്ന് തുടക്കമാകും. വൈകുന്നേരം നാലു മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ. നാല് ദിവസം നീളുന്ന കൺവൻഷൻ ബുധനാഴ്ച സമാപിക്കും.
ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, രോഗശാന്തി ശുശ്രൂഷ, വിടുതൽ ശുശ്രൂഷയും കൗൺസിലിംഗും,ഗാനശുശ്രൂഷ,കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക പ്രാർഥന തുടങ്ങിയവ അഭിഷേകാഗ്നി കൺവൻഷനിൽ ഉണ്ടാവും. രൂപത വികാരി ജനറാൾ മോൺ. ജീജോ ചാലക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് ബൈബിൾ പ്രതിഷ്ഠ നിർവഹിക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സോജി ഓലിക്കൽ നാളെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. കോയമ്പത്തൂർ സിഎംഐ പ്രേക്ഷിത പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു ചക്കാലക്കൽ ചൊവ്വാഴ്ച തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സമാപന ദിവസം മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും. കൺവൻഷന്റെ മുന്നോടിയായി ഇന്നലെ നടന്ന വാഹന വിളംബര ജാഥ വികാരി ഫാ. ജോൺ മരിയവിയാനി ഒലക്കേങ്കിൽ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാ.ബിജോയ് ചോതിരക്കോട്ടിൽ, കൈക്കാരന്മാർ, കൺവൻഷൻ കൺവീനർമാർ പങ്കെടുത്തു.