ഒറ്റപ്പാലത്തു കനത്ത വേനൽമഴ
1539400
Friday, April 4, 2025 1:50 AM IST
ഒറ്റപ്പാലം: വേനലിന്റെ കടുത്തചൂടിനു ആശ്വാസത്തിന്റെ കുളിർപകർന്ന് കനത്ത മഴ. ഒറ്റപ്പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് കനത്ത മഴ ഒറ്റപ്പാലം പരിസരപ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. വാഹനങ്ങൾക്ക് മുൻപോട്ടുനീങ്ങാൻപോലും മഴ തടസമായി. ഇതിനിടെ പലസ്ഥലത്തും വൈദ്യുതിബന്ധവും താറുമാറായി. പല റോഡുകളിലും വെള്ളം ഉയർന്നതോടുകൂടി ശക്തമായ വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതും വാഹനയാത്രയ്ക്കു ബുദ്ധിമുട്ടുണ്ടാക്കി. ഒറ്റപ്പാലം മിനിസ്റ്റേഷനു മുമ്പിൽ കുളം പോലെയാണ് വെള്ളം പൊന്തിയത്. മഴ നിലച്ചശേഷവും ഏറെ കഴിഞ്ഞാണ് വെള്ളം ഒഴിഞ്ഞുപോയത്.
ശക്തമായ ചൂടിൽനിന്ന് വേനൽ മഴ വലിയ ആശ്വാസമാണ് സമ്മാനിച്ചത്. ശക്തമായ ഇടിയും മഴക്കൊപ്പമുണ്ടായിരുന്നു. എന്നാൽ ശക്തമായ കാറ്റുണ്ടാവാതിരുന്നതു നാശനഷ്ടങ്ങളുണ്ടാക്കിയില്ല.