കാഞ്ഞിക്കുളം സ്കൂൾ വാർഷികാഘോഷം
1538767
Wednesday, April 2, 2025 2:00 AM IST
കല്ലടിക്കോട്: കാഞ്ഞിക്കുളം എഎൽപി സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. സജിത അധ്യക്ഷത വഹിച്ചു. പറളി എഇഒ പി.ആർ. ബിന്ദു, മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. ശിവദാസ്, സ്കൂൾ മാനേജർ ബെന്നി ജോർജ്, പിടിഎ പ്രസിഡന്റ് എൻ.പി. ഉഷ, സി. ബേബിലത, എം.കെ. രമ്യ, പി. മാധവൻ കുട്ടി, എം. ചന്ദ്രിക ബായ്, ടി.കെ. രമേഷ്, പി. ഹരിദാസൻ, യൂസഫ് പാലക്കൽ, വി.അനൂപ് കുമാർ, എം.കെ. മുരളീധരൻ, പി.കെ. സുചിത്ര, എം.പി. സുരേഷ്, എം. അയ്യപ്പൻ, കെ. വാസു, കെ. അനന്തകൃഷ്ണൻ, കെ.എസ്. സുധീർ, അശ്വതി കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.