ബൈക്കിടിച്ച് വയോധിക മരിച്ചു
1539297
Thursday, April 3, 2025 11:25 PM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ റോഡിൽ നടന്നു പേവുന്നതിനിടെ ബൈക്കിടിച്ച് വയോധിക മരിച്ചു. തെക്കേദേശം കൗണ്ടൻകളം പരേതനായ നാരായണൻ ഭാര്യ ജാനകി(68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കുറ്റിപ്പള്ളം പാറക്കാലിൽ വച്ചാണ് അപകടം.
പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ നല്ലേപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ജാനകിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിറ്റൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് കൗണ്ടൻകളം പൊതുശ്മശാനത്തിൽ. മക്കൾ: സുരേഷ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ലത, വിദ്യ.