മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം: ഡിസിസി പ്രസിഡന്റ്
1539665
Saturday, April 5, 2025 1:01 AM IST
പാലക്കാട്: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷണവിധേയമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു. പാലക്കാട് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനംരാജിവെക്കണമെന്ന് ആവശ്യപ്പെട്ടു പിണറായി വിജയന്റെ കോലം കത്തിച്ചുകൊണ്ടുനടത്തിയ പ്രതിഷേധമാർച്ചിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാസപ്പടി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള കന്പനികാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിലുള്ള സിപിഎമ്മിന്റെ പ്രതികരണം പിണറായി വിജയനെ രക്ഷിക്കുന്നതിനാണെന്നും മുന്പ് സമാനരീതിയിൽ മറ്റു ചില ഉന്നത നേതാക്കളുടെ മക്കൾക്ക് എതിരേയുണ്ടായ ആരോപണങ്ങളിൽ നിസംഗത പാലിച്ച പാർട്ടി ഇപ്പോൾ മാത്രം പ്രതികരിക്കുന്നത് പിണറായി വിജയനും മാസപ്പടി വാങ്ങിയതിൽ പങ്കുണ്ട് എന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം ബസ് സ്റ്റാൻഡിനുസമീപം നടന്ന പ്രതിഷേധയോഗത്തിൽ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ എ. സുമേഷ്, സെക്രട്ടറി സി. ബാലൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, ഡിസിസി മെംബർ സി. കിദർ മുഹമ്മദ്, മണ്ഡലം പ്രസിഡന്റുമാരായ എസ്. സേവ്യർ, രമേശ് പുത്തൂർ, നേതാക്കളായ വി. മോഹനൻ, ഹരിദാസ് മച്ചിങ്ങൽ, സി. നിഖിൽ, കെ. ഭവദാസ്, വി. രവീന്ദ്രൻ, ഡി. ഷജിത്ത് കുമാർ, എ കൃഷ്ണൻ, സുഭാഷ് യാക്കര, വി. ആറുമുഖൻ, എ. സലീം, അബു പാലക്കാടൻ, എ.എം. അബ്ദുള്ള, മോഹൻ ബാബു, മൻസൂർ, എഫ്.ബി. ബഷീർ, കെ. സുജാത, പി.എസ്. വിബിൻ, ബോബൻ മാട്ടുമന്ത, എം. ചന്ദ്രൻ, എസ്. ശെൽവൻ, എച്ച്. കാജ, ജൈലാവുദ്ദീൻ, ശാന്തി നടരാജൻ, പി.വി. മോഹൻദാസ്, കൃഷ്ണപ്രസാദ്, പ്രദീപ് കുണ്ടുകാട്, എസ്. സഞ്ജയ്, എൻ.നിവേദ് പ്രസംഗിച്ചു.