അട്ടപ്പാടിയിൽ ഗർഭസ്ഥശിശു മരിച്ചു
1538987
Wednesday, April 2, 2025 11:27 PM IST
അഗളി: അട്ടപ്പാടിയിൽ ഏഴുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു. അഗളി വണ്ണാന്തരമേട്ടിൽ രേവതി-അനിൽകുമാർ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ മരിച്ചിരുന്നു. യുവതിയുടെ ആദ്യത്തെ പ്രസവം ആണിത്. സംഭവത്തിൽ അഗളി പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.