പൊലിയാതിരിക്കട്ടെ കുരുന്നുകൾ, കളിയാവട്ടെ ലഹരി
1539392
Friday, April 4, 2025 1:50 AM IST
മലമ്പുഴ: കുട്ടികളിലെ ലഹരി ആസക്തിക്കും ഉപയോഗത്തിനുമെതിരേ മലമ്പുഴ ജനമൈത്രി പോലീസും റോട്ടറി ക്ലബ് ഓഫ് ഒലവക്കോടും സംയുക്തമായി മലമ്പുഴ ആനക്കൽ മൂപ്പൻചോലയിൽ പൊലിയാതിരിക്കട്ടെ കുരുന്നുകൾ കളിയാവട്ടെ ലഹരി എന്നപേരിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു.
മലമ്പുഴ സ്റ്റേഷൻ ഇൻസ്പെക്ടർ എ. അനൂപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ അധ്യക്ഷയായി.
മുൻ ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൾ ഹക്കീം മുഖ്യാതിഥിയായി. വാർഡ് മെംബർ സലജ, റോട്ടറി ക്ലബ് ഒലവക്കോട് പ്രസിഡന്റ് രാഹുൽ, സെക്രട്ടറി പ്രമോദ്, രവി, എന്നിവർ പ്രസംഗിച്ചു. രണ്ടുമാസമാണ് പരിശീലന കാലാവധി.
രാവിലെയും വൈകീട്ടും പരിശീലനമുണ്ടാകും. 40 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തു പരിശീലനം നേടുന്നത്.
ലഹരിക്കെതിരേ വോളിബോൾ
വടക്കഞ്ചേരി: എഐവൈഎഫ് ആലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ കായിക ലഹരി എന്ന സന്ദേശവുമായി വടക്കഞ്ചേരിയിൽ സൗഹൃദ വോളിബോൾ മത്സരം സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറിയും സംസ്ഥാന യുവജനക്ഷേമബോർഡ് അംഗവുമായ കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽ പുതുക്കോട് അധ്യക്ഷത വഹിച്ചു. എസ്ഐ ബാബു മുഖ്യാതിഥിയായി.
സലിം പ്രസാദ് , അലി കുന്നംകാട് , സുരേഷ് കുമാർ , രത്നകുമാരി സുരേഷ്, എ.വി. അബ്ബാസ്, അലീമ, എച്ച്. ഹനീഫ, ജിതിൻ മുടയാനിക്കൽ, രതീഷ് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.