അധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകാത്തത് അനീതി: കെപിഎസ്ടിഎ
1539055
Thursday, April 3, 2025 1:33 AM IST
പാലക്കാട്: ഭിന്നശേഷി നിയമനത്തിന്റെ പേര് പറഞ്ഞ് അധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകാത്തത് കടുത്ത അനീതിയാണെന്ന് കെപിഎസ്ടിഎ പാലക്കാട് വിദ്യാഭ്യാസജില്ലാ കണ്വൻഷൻ.
സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാണെന്നളരിക്കെ വിധി നേടിയവർക്കു മാത്രമായി നിയമന അംഗീകാരം പരിമിതപ്പെടുത്തുന്ന സർക്കാർനയം കടുത്ത നീതി നിഷേധമാണെന്ന് യോഗം വിലയിരുത്തി. എയ്ഡഡ് മേഖലയിലെ പുതിയതായി നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും വേതനം ലഭിക്കുന്നതിനായി സംസ്ഥാനതല സമരപരിപാടികൾക്ക് പുറമെ കോടതിയെ സമീപിക്കുവാനും കണ്വൻഷൻ തീരുമാനിച്ചു.
വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് സജീവ് അധ്യക്ഷനായ യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ പ്രസിഡന്റ് ഷാജി എസ്. തെക്കേതിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രമേശ് പാറപ്പുറം വിഷയാവതരണം നടത്തി.
ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത്, കെ. സുമേഷ് കുമാർ, എം.എൽ. രാജ് മോഹൻ, സി.എസ്. സതീഷ്, ജി. മുരളീധരൻ, വി. പ്രസീത, കെ.എസ്. സവിൻ എന്നിവർ പ്രസംഗിച്ചു.