വിനോദസഞ്ചാരികളുടെ കാറിൽ മാൻ ഇടിച്ചു
1539401
Friday, April 4, 2025 1:50 AM IST
മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിലേക്കു പോകുന്ന പ്രധാനറോഡിൽ വിനോദസഞ്ചാരികളുടെ കാറിൽ മാൻ ഇടിച്ചു. ജലസേചന വകുപ്പ് ഓഫീസ്പരിസരത്തുള്ള റോഡ് മുറിച്ചുകടക്കാൻ ഓടിയെത്തിയ മാൻ ആണ് കാറിന്റെ വശത്ത് ഇടിച്ചത്.
കാറിന്റെ മുൻവാതിൽ ചളുങ്ങിയതല്ലാതെ മറ്റു അപകടമൊന്നുമുണ്ടായില്ല. തെറിച്ചുവീണ മാൻ പരിഭ്രാന്തിയോടെഎഴുന്നേറ്റ് ഓടുന്നതിനിടയിൽ മറ്റൊരു കാറിലും ഇടിച്ചെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മയിൽ, കാട്ടുപന്നി, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ, തെരുവുനായ്ക്കൾ എന്നിവ ഈ പ്രദേശത്ത് സ്ഥിരം അപകടംവരുത്തുന്നതായി നാട്ടുകാർ പറഞ്ഞു. ഇരുചക്ര വാഹനക്കാരാണ് അധികവും അപകടത്തിൽപ്പെടുന്നത്.