"അവനി’ ഗ്രാമസഹവാസ പരിപാടിക്കു തുടക്കം
1539393
Friday, April 4, 2025 1:50 AM IST
എരിമയൂർ: വെള്ളാനിക്കര കാർഷിക കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ "അവനി' ഗ്രാമസഹവാസ പരിപാടിക്ക് തുടക്കമായി. എരിമയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുഖ്യപ്രഭാഷണവും ലോഗോ പ്രകാശനവും കാർഷിക കോളജ് ഡീൻ ഡോ. മണിചെല്ലപ്പൻ നിർവഹിച്ചു.
കാർഷിക വിദ്യാർഥികളുടെ ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായാണ് എരിമയൂർ ഗ്രാമപഞ്ചായത്തിൽ ഒരാഴ്ച നീണ്ട ഗ്രാമസഹവാസ പരിപാടിക്കു തുടക്കമാവുന്നത്.
കൃഷിയുടെ പ്രായോഗികവശങ്ങ ൾ അടുത്തറിയാൻ ഗ്രാമങ്ങളിലെ കർഷകരിലേക്കും കൃഷിയിടങ്ങളിലേക്കും നേരിട്ടിറങ്ങിച്ചെല്ലുക എന്നതാണു ലക്ഷ്യം. കാർഷിക സെമിനാറുകൾ, കാർഷിക പ്രദർശനം, അഗ്രോക്ലിനിക്, സകൂൾ വിദ്യാർഥികളുടെ ക്യാമ്പ്, മെഗാ ക്വിസ്, കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികൾ ക്യാന്പിലുണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് അധ്യാപകർ, വിദ്യാർഥികൾ പങ്കെടുത്തു.