നെഹ്റുഗ്രൂപ്പ് അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിച്ചു
1538766
Wednesday, April 2, 2025 2:00 AM IST
കോയന്പത്തൂർ: നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (എൻജിഐ) കോയമ്പത്തൂരിലെ ടി.എം. പാളയത്തുള്ള പി.കെ. ദാസ് ഓഡിറ്റോറിയത്തിൽ സുസ്ഥിര വികസനത്തിനായുള്ള ന്യൂജെൻ ടെക്നോളജികളെക്കുറിച്ചുള്ള ഇന്റർനാഷണൽ കോൺഫറൻസ് ആതിഥേയത്വം വഹിച്ചു.
നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നെഹ്റു സ്കൂൾ ഓഫ് ആർക്കിടെക്ചർ എന്നിവ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിപാടിയിൽ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവരുൾപ്പെടെ 1,050 പേർ പങ്കെടുത്തു. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.എം. ശിവരാജ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ഐസിഎൻജിടിഎസ് ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ടി. ജയപ്രകാശ് സമ്മേളനത്തെക്കുറിച്ചുള്ള അവലോകനം നടത്തി.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ അധ്യക്ഷപ്രസംഗം നടത്തി.
മലേഷ്യയിലെ യൂണിവേഴ്സിറ്റി സെയിൻസ് ഇസ്ലാമിലെ പ്രഫസർ ഡോ. സുന്ദരേശൻ പെരുമാൾ മുഖ്യാതിഥിയായി. മലേഷ്യയിലെ മാരയിലെ യൂണിവേഴ്സിറ്റി ടെക്നോളജിയിലെ സ്മാർട്ട് മാനുഫാക്ചറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. റെംഗറാവു കൃഷ്ണമൂർത്തി, നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എച്ച്.എൻ. നാഗരാജ, നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.പി. മണിയരസൻ, നെഹ്റു സ്കൂൾ ഓഫ് ആർക്കിടെക്ചർ ഡയറക്ടർ ഡോ. അമൃത എന്നിവർ പ്രസംഗിച്ചു.