പട്ടാന്പി- കുളപ്പുള്ളി റോഡിൽ ഗതാഗതനിരോധനം
1539667
Saturday, April 5, 2025 1:01 AM IST
ഷൊർണൂർ: പട്ടാമ്പി - കുളപ്പുള്ളി റോഡിൽ ഗതാഗതം നിരോധിച്ചു. പട്ടാമ്പി നിള ഹോസ്പിറ്റല്‍- ഷൊര്‍ണൂര്‍ ഐപിടി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഓങ്ങല്ലൂര്‍ മുതല്‍ വാടാനംകുറുശിപാടം വരെ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്നു പുലര്‍ച്ചെ അഞ്ച്മുതല്‍ ഏഴ് രാവിലെ എട്ട് വരെ ഗതാഗതം നിരോധിച്ചു.
പാലക്കാട് ഭാഗത്തു നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങള്‍ വാണിയംകുളത്ത് നിന്നും വലത്തോട്ടു തിരിഞ്ഞ് വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും തിരിച്ചും പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചും പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.