ഓംനി വാൻ പാടത്തേക്കു മറിഞ്ഞ് അപകടം
1539053
Thursday, April 3, 2025 1:33 AM IST
ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി റോഡിൽ തേനൂർ ഓട്ടുകമ്പനി പരിസരത്ത് നിയന്ത്രണം വിട്ട ഓംമ്നി വാൻ പാടത്തേക്ക് മറിഞ്ഞ് അപകടം. വാണിയംകുളം സ്വദേശികളായ മധു, അമ്മ സുലോചന എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ക്രിട്ടിക്കൽ കെയർ എമർജൻസി ടീം പ്രവർത്തകരായ അൻസാരിയും അർഷദും ചേർന്ന് വള്ളുവനാട് ഹോസ്പിറ്റലിൽ എത്തിച്ചു.